ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഇ​നി വാ​ഹ​ന​ത്തി​ൽ കി​ട​ന്നു​റ​ങ്ങേണ്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി ടൂ​റി​സം വ​കു​പ്പ്
Tuesday, September 3, 2024 7:33 AM IST
കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന ടാ​ക്സി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​നി മു​ത​ൽ വാ​ഹ​ന​ത്തി​ൽ കി​ട​ന്നു​റ​ങ്ങേ​ണ്ട ഗ​തി​കേ​ടു​ണ്ടാ​വി​ല്ല. സ​ഞ്ചാ​രി​ക​ൾ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​നു പു​റ​ത്ത് കൊ​തു​കു​ക​ടി​യേ​റ്റ് ഉ​റ​ക്ക​മി​ള​ച്ച് ഇ​രി​ക്കു​ക​യും വേ​ണ്ട.

സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പ​മെ​ത്തു​ന്ന ടൂ​റി​സ്റ്റ് ടാ​ക്സി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും വൃ​ത്തി​യു​ള്ള വി​ശ്ര​മ​മു​റി​യും ശു​ചി​മു​റി സൗ​ക​ര്യ​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി താ​മ​സം​വി​നാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്കു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 10ന് ​ടൂ​റി​സം മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു. കേ​ര​ള ടൂ​റി​സം വി​ക​സ​ന​ത്തി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ മി​ക​ച്ച പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്നും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്താ​ൻ അ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​തു അ​നി​വാ​ര്യ​മാ​ണെ​ന്നു​മാ​ണ് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്.


ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ശ്ര​മ മു​റി ന​ൽ​കേ​ണ്ട​ത് ഹോ​ട്ട​ലു​ക​ൾ അ​ട​ക്ക​മു​ള്ള താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​കും. ഡ്രൈ​വ​ർ​മാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യം ന​ൽ​കി​യാ​ൽ അ​വ​രി​ലൂ​ടെ​യും കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

ബി​നു ജോ​ർ​ജ്