കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി
Tuesday, September 3, 2024 7:33 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ നാ​ളി​കേ​ര -ജാ​തി കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​ങ്ങി​നും ജാ​തി​ക്കും സ​ബ്സി​ഡി നി​ര​ക്കി​ൽ വ​ളം വി​ത​ര​ണം ആ​രം​ഭി​ച്ചു. വ​ളം വാ​ങ്ങാ​നു​ള്ള സ്ലി​പ്പ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്ലി​പ് പ്ര​കാ​രം അം​ഗീ​കൃ​ത വ​ളം​ക​ട​ക​ളി​ൽ നി​ന്നും വ​ളം വാ​ങ്ങി ക​ർ​ഷ​ക​ർ ബി​ൽ കൃ​ഷി​ഭ​വ​നി​ൽ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് സ​ബ്സി​ഡി തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കും.


ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ -വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സി​ലി ജോ​സ്, വാ​ർ​ഡം​ഗം സു​രേ​ഷ് ബാ​ബു മൂ​ട്ടോ​ളി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പ​യ​സ് തീ​യ്യാ​ട്ട്പ​റ​ന്പി​ൽ, രാ​ജേ​ഷ് സി​റി​യ​ക് മ​ണി​മ​ല​ത​റ​പ്പി​ൽ, കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ്, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ അ​നൂ​പ്. ടി. ​രാ​മ​ദാ​സ​ൻ, ഫി​റോ​സ് ബാ​ബു, ഷ​ഹ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.