പു​റ​ക്കാ​ട്ടി​രി പാ​ർ​ക്കി​ൽ ന​ക്ഷ​ത്ര​വ​ന ഉ​ദ്യാ​നം നി​ർ​മി​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Tuesday, September 3, 2024 7:33 AM IST
കോ​ഴി​ക്കോ​ട്: പു​റ​ക്കാ​ട്ടി​രി എ. ​സി. ഷ​ണ്മു​ഖ​ദാ​സ് മെ​മ്മോ​റി​യ​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്ന വ​യോ​ജ​ന പാ​ർ​ക്കി​ൽ ന​ക്ഷ​ത്ര വ​ന​വും ശ​ല​ഭോ​ദ്യാ​ന​വും വ​നം​വ​കു​പ്പ് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​യോ​ജ​ന പാ​ർ​ക്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​വി.​എ​സ്. സോ​ണി​യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ടി. പ്ര​മീ​ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​പി. നി​ഷ, വി.​പി. ജ​മീ​ല, കെ.​വി. റീ​ന, ശി​വാ​ന​ന്ദ​ൻ, ബി​ന്ദു, ഡോ. ​എ​സ്. ശ്രീ​ല​ത, ഡോ. ​അ​നീ​ന, പി. ​ത്യാ​ഗ​രാ​ജ​ൻ, പി. ​ഗ​വാ​സ്, ഡോ. ​കെ.​പി. യ​ദു​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വാ​ർ​ധ​ക്യം ആ​രോ​ഗ്യ​പൂ​ർ​ണ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര​മാ​യ ശാ​രീ​രി​ക-​മാ​ന​സി​ക-​സാ​മൂ​ഹി​ക ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​യാ​ണ് വ​യോ​ജ​ന പാ​ർ​ക്ക്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി 40 ല​ക്ഷം രൂ​പ​യും ര​ണ്ടാം ഘ​ട്ടം പാ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് 60 ല​ക്ഷം രൂ​പ​യു​മാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.