മൂ​ത്തേ​ടം ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി വി​ദ​ഗ്ധ സം​ഘം സ​ന്ദ​ര്‍​ശി​ച്ചു
Sunday, October 6, 2024 5:17 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യെ "നാ​ബ്’ (നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​വൈ​ഡേ​ഴ്സ്) നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ​ഗ്ധ സം​ഘം ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു.

ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​നൂ​പ്, ഡോ. ​ജി​തി​ന്‍, ഡി​പി​സി ഡോ. ​സു​നി​ത, ഡോ. ​അ​ഞ്ജ​ലി​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച​ത്. സാ​മൂ​ഹ്യാ​രോ​ഗ്യ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക, വ​യോ​ജ​ന​ങ്ങ​ളു​ടെ​യും കൗ​മാ​ര​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.


കൂ​ടാ​തെ സ്പോ​ര്‍​ട്സ് മെ​ഡി​സി​ന്‍ ഒ.​പി, ജീ​വി​ത​ശൈ​ലി രോ​ഗ​ക്ലി​നി​ക്ക്, പൈ​ല്‍​സ്, ഫി​സ്റ്റു​ല ക്ലി​നി​ക്കും പ്ര​ത്യേ​കം പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്ന് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​ന്നാ​ണ് മൂ​ത്തേ​ടം.