താ​ഴെ​ക്കോ​ട് പി​ടി​എം സ്കൂ​ളി​ല്‍ ജാ​ഗ്ര​താ ജ്യോ​തി കാ​മ്പ​യി​ന്‍
Sunday, October 6, 2024 5:17 AM IST
താ​ഴെ​ക്കോ​ട്: താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​യു​ള്ള ജാ​ഗ്ര​താ ജ്യോ​തി കാ​മ്പ​യി​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ക്ല​സ്റ്റ​ര്‍​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​ക്കി​ള്‍ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​എ​സ്. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശു​ചീ​ക​ര​ണ യ​ജ്ഞ പ​ദ്ധ​തി​യാ​യ സ്വ​ച്ഛ​ത ഹി ​സേ​വ​യു​ടെ ഭാ​ഗ​മാ​യി താ​ഴെ​ക്കോ​ട് ടൗ​ണി​ലെ പ്ലാ​സ്റ്റി​ക്കു​ക​ള്‍ ശേ​ഖ​രി​ച്ച് ഹ​രി​ത​ക​ര്‍​മ സേ​ന​ക്ക് കൈ​മാ​റി. പ്ലാ​സ്റ്റി​ക് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ സ​മാ​പ​നം താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മൊ​യ്തു​പ്പു പി​ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ റൈ​ഞ്ച​ര്‍ ആ​ന്‍​ഡ് റോ​വ​ര്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം പി​ങ്ക് പോ​ലീ​സി​ലെ സി​പി​ഒ സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജാ​ഗ്ര​താ ജ്യോ​തി കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ന്നി​വ ന​ട​ത്തി. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​പി. അ​ന്‍​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ പി. ​മു​ഹ​മ്മ​ദ് സാ​ലിം, ആ​യി​ഷ ഹ​മീ​ദ്, മു​ഹ​മ്മ​ദ് സ​ഫ്വാ​ന്‍, കെ. ​ഷ​മ്മ, മെ​ഹ​ബി​ന്‍, അ​മീ​റ, റി​ഫ,അ​സ്ലം ഹ​നീ​ന്‍, റോ​വ​ര്‍ ലീ​ഡ​ര്‍ എം.​പി. ഹ​നീ​ഫ, റോ​വ​ര്‍ ലീ​ഡ​ര്‍ പി. ​ഷാ​ജി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.