ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി ര​ണ്ട​ര വ​യ​സു​കാ​രി
Monday, June 24, 2024 6:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ ബു​ക്ക്സ് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലും ക​ലാം വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സി​ലും ഇ​ടം​നേ​ടി ര​ണ്ട​ര വ​യ​സു​കാ​രി അ​യി​ഷ ഇ​ശ​ൽ. 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 298 ചി​ത്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി പേ​ര് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​യി​ഷ ഇ​ശ​ൽ ഇ​ന്ത്യ ബു​ക്ക്സ് ഓ​ഫ് റെ​ക്കോ​ർ​ഡി​സി​ൽ ക​യ​റി​യ​ത്.

ക​ലാം വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്‌​സി​ൽ എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ഗ്രാ​സ്പിം​ഗ് പ​വ​ർ ജീ​നി​യ​സ് കി​ഡ് കാ​റ്റ​ഗ​റി​യി​ലാ​ണ് റെ​ക്കോ​ർ​ഡി​ട്ട​ത്. താ​ഴെ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ചെ​മ്മ​ല മു​ഹ​മ്മ​ദ് റ​സീ​ലി​ന്‍റെ​യും ഷാ​നി​ബ​യു​ടെ​യും മ​ക​ളാ​ണ് അ​യി​ഷ ഇ​ശ​ൽ.