പണം ചോദിച്ചിട്ട് നൽകിയില്ല; ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
1491646
Wednesday, January 1, 2025 6:45 AM IST
നേമം: ലഹരിക്കടിമയായ മകന്റെ വെട്ടേറ്റ വീട്ടമ്മയെ ഗുരുതര പരിക്കുകളോടെ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തോടു ചേർന്ന് മേടയിൽ വീട്ടിൽ മുസമ്മിൽ(23)ആണ് പണം നൽകാത്തതിന്റെ പേരിൽ സ്വന്തം അമ്മയെ കറിക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ സാജിത(40) ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തിൽ സാജിതയുടെ തലയ്ക്കും മുഖത്തും ഇടതു കൈയ്ക്കും പരിക്കേറ്റു.
നിലവിള കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നേമം എസ്ഐ സുധിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മുസമ്മിലിനെ കസ്റ്റഡിയിലെടുക്കുകയും സാജിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. കിഴക്കേക്കോട്ടയിൽ ജ്യൂസ് കടയിലെ തൊഴിലാളിയാണ് മുസമ്മിൽ.