ഏകദിന പരിശീലന ക്യാമ്പ്
1465560
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: വിൻസൻഷ്യൽ സോഷ്യൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ (ഡി കെയർ ) എച്ച്ഐവി രോഗബാധിതരായ കൗമാരപ്രായത്തിലെ കുട്ടികൾക്കുവേണ്ടി ഏകദിന ജീവിത നൈപുണ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ കോളജിനു സമീപത്തുള്ള അംബേദ്കർ ഹാളിൽ നടന്ന ക്യാമ്പിൽ മുപ്പതോളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയെ (കെഎസ്എസിഎസ്) പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ഡയറക്ടർ അഞ്ജന, ജയചന്ദ്രൻ, സലിം, മണിയൻപിള്ള എന്നിവരും വിൻസൻഷൻ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ടോണിയും സംസാരിച്ചു. അക്സാ പോൾ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.