വി​ഴി​ഞ്ഞം: കേ​ര​ള​പ്പി​റ​വി ദി​ന​ത്തെ ധ​ന്യ​മാ​ക്കാ​ൻ എം​എ​സ്​സിയു​ടെ കൂ​റ്റ​ൻ മ​ദ​ർ​ഷി​പ്പ് വി​വി​യ​നാ എ​ത്തു​ന്നു. സിം​ഗ​പ്പൂ​രി​ൽനി​ന്നു നി​റ​യെ ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി നാ​ളെ രാ​ത്രി​യോ​ടെ കപ്പൽ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത​ടു​ക്കും.

ക്ലൗ​ഡ്ഗി​രാ​ഡ​റ്റ്, അ​ന്ന എ​ന്നി​വ​ക്കുശേ​ഷമെ​ത്തു​ന്ന എം​എ​സ്‌സി​യു​ടെ മ​ദ​ർ​ഷി​പ്പി​ന് 400 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചശേ​ഷം ഇ​തു​വ​രെ എ​ത്തി​യ 38 ച​ര​ക്ക് ക​പ്പ​ലു​ക​ളി​ൽ മു​പ്പ​തും എം​എ​സ്‌സി ​ക​മ്പ​നി​യു​ടെ വ​ക​യാ​യി​രു​ന്നു. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം ക​ണ്ടെ​യ്ന​റു​ക​ൾ ഇ​തി​നോ​ട​കം കൈ​കാ​ര്യം ചെ​യ്ത വി​ഴി​ഞ്ഞം തു​റ​മു​ഖം ഇ​ന്ത്യ​യി​ലെ മ​റ്റ് തു​റ​മു​ഖ​ങ്ങ​ളെ​യും പി​ന്ത​ള്ളി​യു​ള്ള മു​ന്നേ​റ്റം തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ട്ര​യ​ൽ റ​ൺ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ തു​റ​മു​ഖ​ത്തി​ന്‍റെ ക​മ്മി​ഷ​നിം​ഗ് ഉ​ട​ൻ ഉ​ണ്ടാ​കും. അ​തോ​ടെ കൂ​ടു​ത​ൽ ഏ​ജ​ൻ​സി​ക​ളു​ടെ ച​ര​ക്ക് ക​പ്പ​ലു​ക​ളും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത​ടു​ക്കും. നാ​ളെ അ​ടു​ക്കു​ന്ന ലൈ​ബീ​രി​യ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള വി​വി​യ​ന​ക്ക് 1,87,587 ട​ണ്ണേജാ​ണ് ഭാ​രം.