യുവാവ് ചെന്നൈയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
1465238
Thursday, October 31, 2024 1:06 AM IST
വെള്ളറട: യുവാവിനെ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുങ്കടവിള പഴമല രേവതി ഭവനില്‍ മുരളീധരന് നായരുടെയും സുലോചനയുടെയും മകന് രാകേഷ് (36) എന്ന കണ്ണന് ആണ് മരിച്ചത്. കന്യാകുമാരിയില്‍ ഒരു സ്ത്രീ സുഹൃത്തിനോടൊപ്പ മാണ് രാകേഷ് താമസിച്ചിരുന്നതെന്നു പറയുന്നു.
അവര്‍ തമ്മിലുള്ള തര്‍ക്കത്തിൽ പരിക്കേറ്റ രാകേഷ് ആശാരിപ്പള്ളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും പിന്നീട് അവിടെ നിന്നും അപ്രത്യക്ഷമായെന്നും തുടർന്നു ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്. തമിഴ്നാട്ടിലെ നേശമണി പോലീസ് സ്റ്റേഷനില്‍നിന്നും ബന്ധപ്പെട്ട വിവരങ്ങള്‍ മാരായമുട്ടം പോലീസ് സ്റ്റേഷനിലാണു ലഭിച്ചത്. വിവരം ലഭിച്ച ബന്ധുക്കള്‍ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്മാര്‍ട്ടത്തിനായി സമര്‍പ്പിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷമായി നാടുമായോ വീടുമായോ രാകേഷിന് യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നു നാട്ടുകാര്‍ അറിയിച്ചു. ഏറ്റവും അവസാനമായി കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നു പോയിരുന്നു. സഹോദരി രോഹിണി.