ഗവ. എല്‍പി സ്കൂളിൽ വര്‍ണക്കൂടാരം പദ്ധതി തുടങ്ങി
1465559
Friday, November 1, 2024 2:38 AM IST
പാലോട്: പ്രീ പ്രൈമറി കുട്ടികളുടെ പഠനനിലവാരം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കൊല്ലയില്‍ ഗവ. എല്‍പിഎസില്‍ വര്‍ണക്കൂടാരം പദ്ധതിക്കു തുടക്കമായി. പാലോട് ബിആര്‍സിയുടെ കീഴില്‍ എസ്എസ്കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്ണകൂടാരത്തിനു തുടക്കമായത്. ഡി.കെ. മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് സി.പി. കാര്‍ത്തിക അധ്യക്ഷത വഹിച്ചു.
ഡിപിസി ശ്രീകുമാരന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബ്ലോക്ക് അംഗം റിയാസ്, വാര്‍ഡ് അംഗങ്ങളായ അന്‍സാരി കലയപുരം, ഷിനു മടത്തറ, എഇഒ ഷീജ, ബിപിസി എസ്. ബൈജു, പ്രധാനാധ്യാപിക ബി. വിജയലക്ഷ്മി തുടങ്ങിയവര്‍ പ്ര സംഗിച്ചു. പത്തു ലക്ഷം രൂപ ചെലവാക്കിയാണ് പ്രീ പ്രൈമറി വിഭാഗത്തിനു വര്‍ണക്കൂടാരം ഒരുക്കിയിട്ടുള്ളത്.