രാജീവ്ഗാന്ധി റസിഡന്റ്സ് സഹകരണ സംഘം: കോൺഗ്രസ് ഭരണസമിതി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഡിവൈഎഫ്ഐ
1465420
Thursday, October 31, 2024 7:09 AM IST
നെടുമങ്ങാട് : അരുവിക്കര മുണ്ടേലയിൽ പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി റസിഡന്റ്സ് സഹകരണ സംഘത്തിലെ കോൺഗ്രസ് ഭരണ സമിതിയും ജീവനക്കാരും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
ഡിവൈഎഫ്ഐ അരുവിക്കര- വെള്ളനാട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.
ധർണ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ് ഉദ്ഘാടനം ചെയ്യ്തു. സിപിഎം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം കെ.സുകുമാരൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.എൽ.ലിജു, അരുവിക്കര മേഖല സെക്രട്ടറി അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.