ബോധവൽകരണ കാമ്പയിനുമായി കിംസ്ഹെൽത്ത്
1465080
Wednesday, October 30, 2024 6:45 AM IST
തിരുവനന്തപുരം: ലോക സ് ട്രോക്ക് ദിനത്തോടനുബന്ധിച്ച് "കിക്ക് ഫാസ്റ്റ്' ബോധവത്കരണ കാമ്പയിനു തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറു മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമായത്.
കിംസ്ഹെൽത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി ക്യാപ്റ്റൻ പാട്രിക് മൊത്ത, താരങ്ങളായ മാർക്കോസ് വൈൽഡർ, സീസൺ സെൽവൻ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ചെ യർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.
ന്യൂറോ ഇന്റർവൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. സി.ജെ. സുരേഷ് ചന്ദ്രൻ എന്നിവർ സ്ട്രോക്ക് ദിന സന്ദേശം നൽകി.
ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാംലാൽ എസ്. സ്വാഗതവും ഡോ. ഷമീം കെ.യു. നന്ദിയും അറിയിച്ചു.