ശാസ്ത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങും : ആറ്റിങ്ങല്‍ ഓവറോള്‍ ചാമ്പ്യന്മാര്
1465075
Wednesday, October 30, 2024 6:45 AM IST
തിരുവനന്തപുരം: ശാസ്ത്രം സര്‍ഗാത്മകതയിലൂടെ സംവദിച്ച റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി അറ്റിങ്ങല്‍ ഉപജില്ല. മത്സരവേഗങ്ങളില് പ്രതിഭാവിലാസത്തിന്റെ മിന്നലാട്ടങ്ങള്‍ തേടിയ മേളയില്‍ 1198 പോയിന്റുകള്‍ സ്വന്തമാക്കി 1103 പോയിന്റ് നേടി കാട്ടാക്കട ഉപജില്ല രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 1083 പോയിന്റുമായി തിരുവനന്തപുരം സൗത്ത് ഉപജില്ല മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
348 പോയിന്റ് നേടി സ്കൂളുകളുടെ വിഭാഗത്തില്‍ ആറ്റിങ്ങല്‍ ഗവ. എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ഒന്നാമതെത്തി. 295 പോയിന്റോടെ ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനവും 289 പോയിന്റുനേടി കടുവയില്‍ കെടിസിടി ഇഎം എച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ശാസ്ത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പ്രവൃത്തി പരിചയമേള തത്സമയം, സാമൂഹ്യ ശാസ്ത്ര, ഐടി മേളകളിലെ മത്സരങ്ങളാണ് നടന്നത്. സാമൂഹ്യശാസ്ത്രമേളയില് 90 പോയിന്റുവീതം നേടിയ തിരുവനന്തപുരം സൗത്ത് ഉപജില്ലയും കിളിമാനൂര്‍ ഉപജില്ലയും ചാമ്പ്യന്‍ പട്ടം പങ്കിട്ടു. 89 പോയിന്റോടെ ആറ്റിങ്ങല്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
സ്കൂളുകളുടെ വിഭാഗത്തില്‍ 37 പോയിന്റുകള്‍ വീതം നേടിയ ആതിഥേയരായ ന്യൂ എച്ച്എസ്എസ് നെല്ലിമൂടും കെടിസിടി ഇഎം എച്ച്എസ്എസ് കടുവയിലും മികച്ച സ്കൂളുകളായി. 36 പോയിന്റോടെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമെത്തി.
ഐടി മേളയില്‍ 110 പോയിന്റുനേടി തിരുവനന്തപുരം നോര്‍ത്ത് ചാമ്പ്യന്മാരായി. 109 പോയിന്റോടെ നെയ്യാറ്റിന്‍കര ഉപജില്ല രണ്ടാമതെത്തി. ഐടി മേളയില്‍ സ്കൂളുകളുടെ വിഭാഗത്തില്‍ 45 പോയിന്റ് സ്വന്തമാക്കിയ നിര്‍മല ഭവന് ഗേള്‍സ് എച്ച്എസ്എസ് ആണ് മികച്ച സ്കൂള്‍.
35 പോയിന്റോടെ നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസ് രണ്ടാം സ്ഥാനം സ്വന്തമാക്കി. പ്രവൃത്തി പരിചയമേളയില്‍ 712 പോയിന്റ് നേടി ആറ്റിങ്ങല്‍ ഉപജില്ല ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയപ്പോള്‍ 627 പോയിന്റോടെ പാറശാല ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.
251 പോയിന്റ് നേടിയ ആറ്റിങ്ങല്‍ ഗവണ്മെന്റ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ആണ് മികച്ച സ്കൂള്‍. 161 പോയിന്റു നേടിയ വര്‍ക്കല ജിഎംഎച്ച്എസ്എസ് രണ്ടാമതുമെത്തി. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ശാസ്ത്രമേളയില്‍ ആറ്റിങ്ങല്‍ ഉപജില്ലയും ഗണിതശാസ്ത്രമേളയില് കിളിമാനൂര്‍ ഉപജില്ലയും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരുന്നു.
ശാസ്ത്രോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. റാണി സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.