വയോജനദിനാഘോഷവും സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനവും
1465422
Thursday, October 31, 2024 7:09 AM IST
നെയ്യാറ്റിൻകര : നഗരസഭയുടെ വയോജന ദിനാഘോഷം സ്വദേശാഭിമാനി ടൗൺ ഹാളിൽ രചന വേലപ്പൻ നായർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹനൻ അധ്യക്ഷനായ യോഗത്തിൽ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ എൻ.കെ.അനിതകുമാരി, ആർ.അജിത, ഡോ.എം.എ.സാദത്ത്, കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, പ്രസന്നകുമാർ, ഐശ്വര്യ, ബിനു, പത്മകുമാരി, സരള രത്നം,
നഗരസഭാ സെക്രട്ടറി ബി. സാനന്ദ സിംഗ്, സിഡിപിഒ കൃഷ്ണ, ഐസിഡിഎസ് സൂപ്പർവൈസർ ഷിനിമോൾ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വയോധികരെ ആദരിക്കുകയും അവർക്കായുള്ള ഉല്ലാസമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
നെയ്യാറ്റിൻകര നഗരസഭ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചുവെന്ന വിവരം നഗരസഭ ചെയർമാൻ യോഗത്തില്‍ പ്രഖ്യാപിച്ചു.