വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്
Wednesday, June 26, 2024 6:33 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണം സം​ഘം.
പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സ​മ​യ​ത്താ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്, പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. നേ​ര​ത്തേ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ മു​ന്നു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ്രപ്രതി പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു പോ​യ റി​സോ​ർ​ട്ട്, വാ​ഹ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ഇ​തി​നാ​യി പ്ര​തി​യെ മൂ​ന്നു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​തി​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യിലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.