രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റ​ത്തി​ന് പു​ര​സ്ക്കാ​രം
Tuesday, June 25, 2024 4:59 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ സൗ​ഹൃ​ദ​വേ​ദി കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട്ഫി​ലിം, മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഫെ​സ്റ്റി​വ​ലി​ൽ രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റ​ത്തി​ന് മി​ക​ച്ച ഗാ​ന​ര​ച​ന​ക്ക് സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡ് ല​ഭി​ച്ചു. ചി​റ​യി​ൻ​കീ​ഴ് ദൃ​ശ്യ​വേ​ദി പു​റ​ത്തി​റ​ക്കി​യ "ജ്വാ​ലാ​മു​ഖം " എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ഗാ​ന​ര​ച​ന​ക്കാ​ണ് പു​ര​സ്ക്കാ​രം ല​ഭി​ച്ച​ത്.

മാ​നാ​ഞ്ചി​റ, ഓ​പ്പ​ൺ സ്ക്രീ​ൻ തീ​യ​റ്റ​റി​ൽ മെ​യ്യ് 28, 29 തീ​യ​തി​ക​ളി​ലാ​ണ് മ​ൽ​സ​രം​ന​ട​ന്ന​ത്. ന​വോ​ഥാ​ന​നാ​യ​ക​രാ​യ ശ്രീ​നാ​രാ​യ​ണ ഗു​രു, ച​ട്ട​മ്പി​സ്വാ​മി​ക​ൾ, അ​യ്യ​ങ്കാ​ളി എ​ന്നി​വ​രെ പ്ര​മേ​യ​മാ​ക്കി നി​ർ​മി​ച്ച സം​ഗീ​ത ആ​ൽ​ബ​മാ​ണ് ജ്വാ​ലാ​മു​ഖം. കേ​ര​ള​പു​രം ശ്രീ​കു​മാ​ർ സം​ഗീ​തം പ​ക​ർ​ന്ന ഗാ​നം ആ​ല​പി​ച്ച​ത് കെ.​രാ​ജേ​ന്ദ്ര​നാ​ണ്. ചെ​മ്പ​ഴ​ന്തി, ശി​വ​ഗി​രി, പ​ന്മ​ന, വെ​ങ്ങാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.