പി​ടി​കി​ട്ടാ​പ്പു​ള്ളി ബാ​റ്റ​റി ന​വാ​സ് പി​ടി​യി​ല്‍
Tuesday, June 25, 2024 4:59 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നേ​മം പൊ​ന്നു​മം​ഗ​ലം പൊ​റ്റ​വി​ള പ്ലാ​വി​ള വീ​ട്ടി​ല്‍ ന​വാ​സി (ബാ​റ്റ​റി ന​വാ​സ് -53) നെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ന​വാ​സി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. കാ​ഞ്ഞി​രം​കു​ളം, വ​ഞ്ചി​യൂ​ര്‍, അ​ന്പ​ല​പ്പു​ഴ, കൊ​ട്ടാ​ര​ക്ക​ര, തു​ന്പ, ക​രീ​ല​ക്കു​ള​ങ്ങ​ര, ശൂ​ര​നാ​ട്, മ​ണ്ണു​ത്തി, പാ​റ​ശാ​ല, മാ​റ​ന​ല്ലൂ​ര്‍, ക​ന്‍റോ​ണ്‍​മെ​ന്‍റ്, മ​ണ്ണ​ന്ത​ല, തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഭ​വ​ന ഭേ​ദ​നം, ക​വ​ര്‍​ച്ച, മോ​ഷ​ണം എ​ന്നി​ങ്ങ​നെ വി​വി​ധ കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

നെ​യ്യാ​റ്റി​ന്‍​ക​ര ഡിവൈഎ​സ്പി എ​സ് അ​മ്മി​ണി​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ് പെ​ക്ട​ര്‍ എ.​സി വി​പി​ന്‍, സ​ബ് ഇ​ന്‍​സ് പെ​ക്ട​ര്‍ എ​സ്. വി​പി​ന്‍​കു​മാ​ര്‍, എ​സ്ഐ മാ​രാ​യ സ​ജീ​വ്, ബി​ജു​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ഡ്രൈ​വ​ര്‍​മാ​രാ​യ ബി​നു, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.