ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​മാ​യാ​ലും, പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​രാ​ണ്. മ​ണ്ഡ​ല​ത്തി​ൽ ജ​യി​പ്പി​ച്ച​വ​രെ പാ​ർ​ല​മെ​ന്‍റി​ൽ തോ​ൽ​പ്പി​ക്ക​രു​ത്.

സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്‌​ട്യ​ത്തി​നോ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​പ​ക്വ​മാ​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ​ക്കോ വി​റ​കൊ​ള്ളി​ക്കാ​നു​ള്ള​ത​ല്ല പാ​ർ​ല​മെ​ന്‍റ്; അ​തു ജ​ന​ങ്ങ​ളു​ടേ​താ​ണ്. പ​ക്ഷേ, ആ ​തി​രി​ച്ച​റി​വി​ല്ലാ​ത്ത അം​ഗ​ങ്ങ​ളെ​യാ​ണ് ന​വം​ബ​ർ 25നു ​തു​ട​ങ്ങി​യ​തും ഡി​സം​ബ​ർ 20ന് ​അ​വ​സാ​നി​ക്കേ​ണ്ട​തു​മാ​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കാ​ണു​ന്ന​ത്.

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച മു​ഖ്യ​വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​രും തൊ​ട്ടു​പി​ന്നാ​ലെ ബ​ഹ​ളം​വ​ച്ച് ഇ​റ​ങ്ങി​പ്പോ​കു​ന്ന പ്ര​തി​പ​ക്ഷ​വും ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​ത്തെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ർ​ഥ​വ​ത്താ​യ നി​യ​മ​നി​ർ​മാ​ണ സാ​ധ്യ​ത​ക​ളെ​യും പ​രി​മി​ത​പ്പെ​ടു​ത്തി​ക്ക​ള​ഞ്ഞു. ആ​ദ്യ​ത്തെ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ലോ​ക്സ​ഭ 67 മി​നി​റ്റും രാ​ജ്യ​സ​ഭ 93 മി​നി​റ്റും മാ​ത്ര​മാ​ണു സ​മ്മേ​ളി​ച്ച​ത്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യി​രു​ന്നു.

പി​ന്നീ​ടു ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലും മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളെ അ​വ​ഹേ​ളി​ക്ക​ലും അ​നാ​വ​ശ്യ വാ​ക്പോ​രു​ക​ളു​മാ​ണു ക​ണ്ട​ത്. ഇ​ത് ഒ​റ്റ​പ്പെ​ട്ട​ത​ല്ല, മു​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഇ​താ​യി​രു​ന്ന സ്ഥി​തി. ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​മാ​യാ​ലും, പാ​ർ​ല​മെ​ന്‍റി​നെ നി​ർ​വീ​ര്യ​മാ​ക്കു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​രാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും നി​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​വ​രോ​ടു പ്ര​തി​ബ​ദ്ധ​ത കാ​ണി​ച്ചാ​ലും. ജ​ന​ത്തി​ന്‍റെ ആ​ധി​പ​ത്യ​ത്തി​നു മു​ക​ളി​ല​ല്ല ജ​ന​പ്ര​തി​നി​ധി​യു​ടെ ക​സേ​ര.

സം​ബാ​ൽ അ​ക്ര​മം, അ​ദാ​നി​ക്കെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണം, മ​ണി​പ്പു​ർ ക​ലാ​പം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​വ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ലോ​ക്‌​സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും അ​ധ്യ​ക്ഷ​ന്മാ​ർ സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​തു നി​ഷേ​ധി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ, പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്പോ​ൾ പ്ര​തി​ഷേ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്.

പ​ക്ഷേ, അ​ത് അ​ന​ന്ത​മാ​യി നീ​ളു​ന്പോ​ൾ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യ​ത്തി​ന് എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്നു തി​രി​ച്ച​റി​യ​ണം. കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്പോ​ൾ​ത​ന്നെ സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ ജ​നം തി​രി​ച്ച​റി​ഞ്ഞു​കൊ​ള്ളും. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ലും ഇ​റ​ങ്ങി​പ്പോ​കു​ന്ന​വ​ർ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞാ​ൽ തി​രി​കെ​ക​യ​റു​ക​യും സ​മ്മേ​ള​ന​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യി പ​ങ്കെ​ടു​ക്കു​ക​യു​മാ​ണു വേ​ണ്ട​ത്.

ബാ​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​വും പ്ര​സം​ഗ​വും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തു ന​ട​ത്താ​വു​ന്ന​താ​ണ്. പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. “ജ​നം തി​ര​സ്ക​രി​ച്ച​വ​രാ​ണ് രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്”​എ​ന്നു ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത് അ​ങ്ങേ​യ​റ്റം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ പ​രാ​മ​ർ​ശ​മാ​ണ്. ജ​നം തി​ര​സ്ക​രി​ച്ച​വ​ർ​ക്ക് പാ​ർ​മെ​ന്‍റി​ൽ എ​ത്താ​നാ​കി​ല്ല. അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ടു​ള്ള നി​ന്ദ​യാ​ണ്.

സ​ർ​ക്കാ​രി​നെ തു​റ​ന്നു​കാ​ണി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷം സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യും ജ​നം ക​ണ്ടു. അ​ദാ​നി വി​ഷ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സ​ഭ സ്തം​ഭി​പ്പി​ച്ച​തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ലും കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ​ത്ത​ന്നെ​യും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ താ​ങ്ങു​വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​പ​ക്ഷം വാ​ക്കൗ​ട്ട് ന​ട​ത്തി​യ​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സ​മാ​ജ്‍​വാ​ദി പാ​ർ​ട്ടി​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി​ല്ല.

രാ​ജ്യ​സ​ഭ​യി​ൽ സം​ബാ​ൽ വി​ഷ​യ​ത്തി​ൽ എ​സ്പി, മു​സ്‌​ലിം ലീ​ഗ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ വാ​ക്കൗ​ട്ട് ന​ട​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സും സി​പി​എ​മ്മും സി​പി​ഐ​യും പ​ങ്കെ​ടു​ത്തി​ല്ല. അ​ദാ​നി വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് ഇ​ന്ത്യ സ​ഖ്യം പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും വി​ട്ടു​നി​ന്നു. അ​നൈ​ക്യ​ത്തി​ന്‍റെ വി​ണ്ടു​കീ​റി​യ ക​പ്പ​ലി​ലാ​ണ് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.

ഉ​ന്ന​യി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും യോ​ജി​പ്പി​ലെ​ത്താ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ഈ ​അ​നൈ​ക്യം മു​ത​ലെ​ടു​ത്ത്, പാ​ർ​ട്ടി​യും വി​ഷ​യ​വും നോ​ക്കി മാ​ത്രം ച​ർ​ച്ച​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്രം ഏ​റെ​ക്കു​റെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​പ​ക്ഷ​ത്തി​ലെ ഈ ​അ​നൈ​ക്യ​മാ​ണ് വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഭ​ര​ണ​ക​ക്ഷി​യു​ടെ പ്ര​തീ​ക്ഷ.

പ്ര​തി​പ​ക്ഷ​വും ചേ​രു​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റ് എ​ന്ന് ഭ​രി​ക്കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ണം. അ​തി​നു വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റി​നെ അ​വ​ർ​ക്കു വി​ട്ടു​കൊ​ടു​ത്ത് മാ​റി​നി​ൽ​ക്കു​ക​യ​ല്ല പ്ര​തി​പ​ക്ഷം ചെ​യ്യേ​ണ്ട​ത്. പ്ര​തി​ഷേ​ധി​ക്കാ​നും ജ​ന​ങ്ങ​ളെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​നും പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തും അ​വ​സ​ര​ങ്ങ​ളു​ണ്ട്. പ​ക്ഷേ, ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കാ​നും നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും പാ​ർ​ല​മെ​ന്‍റി​ലേ അ​വ​സ​ര​മു​ള്ളൂ.

അ​ര നൂ​റ്റാ​ണ്ടു മു​ന്പ് ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ളും, നെ​ഹ്റു​വി​നെ നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​ന്ന​തി​നേ​ക്കാ​ളും പ്ര​ധാ​ന​മാ​ണ്, നി​ല​വി​ലു​ള്ള സം​ബാ​ൽ വി​ഷ​യ​വും മ​ണി​പ്പു​രി​ന്‍റെ ദു​ര​വ​സ്ഥ​യും, ച​ർ​ച്ച ചെ​യ്യാ​ൻ​പോ​ലും സ​ർ​ക്കാ​ർ ഭ​യ​ക്കു​ന്ന അ​ദാ​നി​യെ സം​ബ​ന്ധി​ച്ച അ​ഴി​മ​തി​യാ​രോ​പ​ണ​വു​മൊ​ക്കെ. അ​ധി​കാ​രം നി​ല​നി​ർ​ത്താ​നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​നും പാ​ർ​ട്ടി വ​ള​ർ​ത്താ​നു​മ​ല്ല, ജ​ന​ക്ഷേ​മ​ത്തി​നും അ​തി​നാ​യു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നു​മാ​ണ് എം​പി​മാ​രെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ള്ള​ത്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ ​ശ്രീ​കോ​വി​ൽ ക​യ​റു​ന്പോ​ഴെ​ങ്കി​ലും നി​ങ്ങ​ൾ അ​തു മ​റ​ക്ക​രു​ത്.