പെരുന്നാൾ സുദിനത്തിൽ ഐഐസി ഈദ് സോഷ്യൽമീറ്റ് ജൂലൈ ആറിന്
Monday, July 4, 2016 5:10 AM IST
കുവൈത്ത്: നിർവൃതിയുടെ നിലാശോഭയേകി വന്നെത്തുന്ന ചെറിയ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിക്കുന്നു.

ജൂലൈ ആറിനു (ബുധൻ) വൈകുന്നേരം 7.30നു മംഗഫിലെ സംഗീത് ഓഡിറ്റോറിയത്തിലാണു സംഗമം.

ഫാദർ അലക്സാണ്ടർ (അഹ്മദി ചർച്ച് വികാരി), സക്കീർ ഹുസൈൻ തുവൂർ (കെഐജി), ഉല്ലാസ് കുമാർ (എൻഎസ്എസ്), കെ.എ. സജി (സാരഥി), അബ്ദുറഹ്മാൻ അടക്കാനി (കെകെഐസി), ഹിക്മത്ത് (കല), അബ്ദുൽ ഗഫൂർ (കെഎംസിസി), കൃഷ്ണൻ കടലുണ്ടി (ഓവർസീസ് കോൺഗ്രസ്), മുനീർ തിരുത്തി (കെകെഎംഎ), എൻജി. അൻവർ സാദത്ത് (ഐഐസി) തുടങ്ങി പ്രമുഖർ സംസാരിക്കും.

യുവപണ്ഡിതനും ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐഎസ്എം) സംസ്‌ഥാന പ്രസിഡന്റമായ ഡോ. ജാബിർ അമാനി മുഖ്യാതിഥിയായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97228093, 97326896.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ