മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​യി​ലേ​ക്ക് തി​രി​ച്ചു
Monday, May 6, 2024 10:33 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ‌​യി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബാ​ഗ​ങ്ങ​ളും ദു​ബാ‌‌​യി​യി​ലേ​ക്ക് പോ​യ​ത്.

സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് യാ​ത്ര​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന വേ​ള​ക​ളി​ൽ സാ​ധാ​ര​ണ സ​ർ​ക്കാ​ർ​ത​ന്നെ യാ​ത്ര സം​ബ​ന്ധി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കു​ക​യാ​ണ് പ​തി​വ്.

സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ന്ന് മ​ട​ങ്ങു​മെ​ന്ന വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.