അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ
Saturday, May 4, 2024 12:48 PM IST
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു​മ​ന​യൂ​ർ കാ​ള​ത്ത് സ​ലി​മി​ന്‍റെ മ​ക​ൻ ഷെ​മി​ലി​ന്‍റെ (28) മൃ​ത​ദേ​ഹ​മാ​ണ് അ​ബുദാ​ബി​യി​ലെ മു​സ​ഫ​യ്ക്ക​ടു​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ട്.

മാ​ർ​ച്ച് 31 മു​ത​ലാ​ണ് ഷെ​മി​ലി​നെ കാ​ണാ​താ​യ​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഷെ​മി​ൽ. അ​ബു​ദാ​ബി മു​സ​ഫ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ് താ​മ​സം. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്ത് തി​രി​ച്ചെ​ത്തി​യി​ല്ല.

ഇ​തി​നെ തു​ട​ർ​ന്ന് റാ​സ​ൽ​ഖൈ​മ​യി​ലു​ള്ള ഷെ​മി​ലി​ന്‍റെ പി​താ​വ് അ​ബു​ദാ​ബി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ്: സെ​ഫീ​ന​ത്ത്.