കെഎംസിസി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 8, 2024 5:57 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍ററിനു ​മു​ൻ​വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​ഫീ​സ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് .

സം​ഘ​ട​ന​ക​ളു​ടേ​തും ഗ​വ​ണ്മെ​ന്‍റ്, സെ​മി ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന ങ്ങ​ളു​ടെ​യും, കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ​യും, പ്രൈ​വ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​വ​ന്‍റുക​ളും, വി​ദ്യാ​ഭ്യാ​സം, ക​ല, കാ​യി​കം, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,സെ​മി​നാ​ർ, പ​ര​സ്യ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ഡി​സൈ​നിംഗ് തു​ട​ങ്ങി​യ​വ​യും പ​രി​പൂ​ർ​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും ന​യ​ന വി​സ്മ​യ​ങ്ങ​ളോ​ടെ ഒ​രു​ക്കു​വാ​നും ക​ഴി​യു​ന്ന പൂ​ർ​ണ​മാ​യ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാണ് കെഎം​സി​സി ഇ​വ​ന്‍റ്സ്.