ബ്യൂട്ടി സലൂണുകളെ സൂക്ഷിക്കണമെന്ന് അധികൃതര്‍
Saturday, June 25, 2016 4:45 AM IST
ദുബായ്: സുരക്ഷിതമായതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളും ഉപയോഗിക്കാന്‍ ബ്യൂട്ടി സലൂണുകള്‍ തയാറാകണമെന്ന സന്ദേശവുമായി അധികൃതര്‍. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്. അണുവിമുക്തമാക്കാത്ത കത്രികയും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നതു വരുത്തിവയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി 'ബീ അവെയര്‍' എന്നാണ് അറിയപ്പെടുക.

ഉപഭോക്താക്കളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണു അധികൃതരുടെ ലക്ഷ്യം. ഇതിനായി ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കും. സലൂണുകള്‍ കേന്ദ്രീകരിച്ചു ഈ മാസം 26 മുതല്‍ ജൂലൈ രണ്ടു വരെയായിരിക്കും പ്രചാരണ പരിപാടികള്‍. വൃത്തിഹീനമായ സലൂണുകള്‍ കണ്്ടാല്‍ 800900 എന്ന നമ്പറില്‍ വിളിച്ചു പരാതി നല്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്്ടെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ 1,241 സലൂണുകളില്‍ നിന്നായി ഒരു മില്യണ്‍ ദിനാര്‍ പിഴയിനത്തില്‍ അധികൃതര്‍ ഈടാക്കിയിട്ടുണ്്ട്. ഈദ് പ്രമാണിച്ച് കൂടുതല്‍ ആളുകള്‍ സലൂണുകളില്‍ എത്തുമെന്നതിനാല്‍ റെയ്ഡുകള്‍ കാര്യക്ഷമമാക്കും. ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന വസ്തുക്കള്‍ അടങ്ങിയ കിറ്റ്, ഇവയെക്കുറിച്ച് ജനങ്ങള്‍ എത്രത്തോളം ബോധവാന്മാരാണ് എന്നറിയുന്നതിനുള്ള ചോദ്യാവലി എന്നിവ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിതരണം ചെയ്യും. റംസാന് ശേഷം മാളുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബോധവത്കരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.