ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Friday, May 10, 2024 11:37 AM IST
സേ​വ്യ​ർ കാ​വാ​ലം
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഈ​സ്റ്റ​ർ - വി​ഷു - ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡാ​ർ​സൈ​റ്റ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സോ​ഹാ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ.​റോ​യ് മാ​സ്റ്റ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു മ​ത സൗ​ഹാ​ർ​ദ പ​രി​പാ​ടി​യു​ടെ പ്ര​സ​ക്തി​യെ ഊ​ന്നി​പ്പ​റ​ഞ്ഞ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ കേ​ര​ളാ വിം​ഗി​നെ പോ​ലു​ള്ള സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക്ക് മാ​ത്ര​മെ ഇ​ത്ത​രം ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

ഐ​എ​സ്‌​സി ചെ​യ​ർ​മാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മോ​ത്ത്, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ വി​ൽ​സ​ൺ ജോ​ർ​ജ്, ഒ​മാ​നി​ലെ പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രാ​യ പ​ത്മ​നാ​ഭ​ൻ ത​ലോ​റ, അ​ൻ​സാ​ർ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

കേ​ര​ള​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ ​ക​ൺ​വീ​ന​ർ കെ. ​വി. വി​ജ​യ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അം​ബു​ജാ​ക്ഷ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വി​രു​ന്ന് ആ​ഘോ​ഷ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

തു​ട​ർ​ന്ന് ഒ​മാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡാ​യ ഞാ​റ്റു​വേ​ല ഫോ​ക് മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ടു​ക​ൾ ആ​ഘോ​ഷ​ത്തി​ന് ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു.