ഡെവല്പമെന്റ് ഫോറം പ്രതിനിധികള്‍ വിമാനത്താവള സമര സമതി നേതാക്കളുമായി ചര്‍ച്ച നടത്തി
Monday, June 20, 2016 8:18 AM IST
ജിദ്ദ: കോഴിക്കോട് എയര്‍പോര്‍ട്ട് ഡെവലപ്മെന്റ് ഫോറം പ്രതിനിധികള്‍ വിമാനത്താവള പരിസരവാസികളുടെ സമര സമതി നേതാകളുമായി ചര്‍ച്ച നടത്തി. നിരന്തരമായി കൂടിയിറക്ക് ഭീക്ഷണിയില്‍ സാധാരണ ജിവിതം ദുസഹമായതിനാലാണ് തങ്ങള്‍ പ്രതിഷേധത്തിനു ഇറങ്ങിയതെന്നും അല്ലാതെ വിമാനത്താവള വികസനത്തിനു തങ്ങള്‍ എതിരല്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. നിരവധി തവണ വികസനത്തിന്റെ പേരില്‍ മാറി താമസിക്കേണ്ടിവന്ന കുടുബങ്ങള്‍ക്ക് നല്കിയ വാഗദാനങ്ങള്‍ ലംഘിക്കപെട്ട കഴിഞ്ഞ കാല ദുരാനുഭവങ്ങളാണ് തങ്ങളെ സമരത്തിനു ഇറക്കാന്‍ പ്രരിപ്പിച്ചത്. മാന്യമായ രീതിയില്‍ വ്യക്തമായ പ്ളാനോടു കൂടി തങ്ങളെ അധികൃതര്‍ കാര്യങ്ങള്‍ ബോധ്യപെടുത്തുവാന്‍ ഇതുവരെ ശ്രമിച്ചിട്ടിലെന്നും അവര്‍ കുറ്റപ്പെടുത്തി.

മലബാറില്‍ നിന്നുള്ള ജിദ്ദയിലെ പ്രവാസികള്‍ നേരിട്ട് വിമാന സര്‍വീസ് ഇല്ലത്തതിനാല്‍ അനുഭവിക്കുന്ന പ്രയാസങ്ങളാന്ന് തങ്ങളെ ഇത്തരം ഒരു കൂട്ടായ്മക്ക് പ്രരിപ്പിച്ചതെന്നും അല്ലാതെ മറ്റു താത്പര്യങ്ങള്‍ ഇതിനു പിന്നിലില്ലന്നും ഡെവലപ്മെന്റ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. റണ്‍വേ വികസനകാര്യത്തിലുള്ള അരക്ഷിതാവസ്ഥ ഇതേപടി തുടര്‍ന്നാല്‍ പഴയകാല പ്രതാപം നഷ്ടപെടുന്ന സ്ഥിതിവിശേഷമാണ് കാണുന്നത്. ഇതു നമ്മളോടും ഭാവി തലമുറയോടും കാണിക്കുന്ന അനീതിയായിരിക്കുമെന്നും പ്രതിനിധികള്‍ സൂചിപ്പിച്ചു.

വിമാനത്താവളം ഇല്ലാതായാല്‍ വിമാന കമ്പനികള്‍ പൂട്ടി പോകില്ലന്നും നാം മനസിലാക്കണം. ഇപ്പോള്‍ കൈവശമുള്ള ഭൂമി പരമാവധി ഉപോയോഗിച്ചു അനിവാര്യമായ അത്യാവശ്യ വികസനത്തിന് മുന്‍ഗണന നിശ്ചയിച്ചു ആവശ്യമായ ഏറ്റവും കുറഞ്ഞ അളവില്‍ ഭൂമി എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഡെവലപ്മെന്റ് ഫോറം സമര സമതിക്ക് ഒപ്പം ഉണ്ടാകുമെന്നും ഇതിനായി ആവശ്യമായ രീതിയില്‍ വ്യകതമായ പ്ളനോടു കൂടി യോജിച്ചു അധികൃതരെ സമര്‍പ്പിക്കുവാന്‍ തയാറാണെന്നും ഡെവലപ്മെന്റ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ചര്‍ച്ച ഫോറം കോഓര്‍ഡിനേറ്റര്‍ കെ.ടി.എ മുനീര് നിയന്ത്രിച്ചു. സമരസമതി ചെയര്‍മാന്‍ എന്‍ജി. ചുക്കന്‍ മുഹമ്മദ് അലി (ബിച്ചു), പരിസര പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകന്‍ കല്ലിങ്ങല്‍ ബഷീര്‍, ഡെവലപ്മെന്റ് ഫോറം പ്രതിനിധികളായ വി.കെ. റവൂഫ്, പി.പി. റഹീം, കബീര് കൊണ്േടാട്ടി, സക്കീര്‍ ഹുസൈന്‍ എടവണ്ണ, കെ.സി അബ്ദുറഹ്മാന്‍, ബഷീര്‍ മേലങ്ങാടി, അബ്ദുല്‍ ഗഫൂര്, മുജീബ് കുണ്ടൂര്‍, സി.വി. അഷറഫ്, റഹീം ഒതുക്കുങ്ങല്‍, എ. നജിമുധീന്‍, ഷൌക്കത്തലി ചുക്കന്‍, അക്ബര്‍ കരുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍