ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ നേതൃത്വത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, May 21, 2016 4:47 AM IST
മനാമ: നടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു ബഹറിന്‍ ലാല്‍ കെയെഴ്സിന്റെ നേതൃത്വത്തില്‍ റിഫ്ഫ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് വിശദമായ പരിശോധനകള്‍ കൊണ്ടും കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

മേയ് 20നു രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നീണ്ടു നിന്ന ക്യാമ്പ് ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു ലാലേട്ടന്റെ പിറന്നാള്‍ കേക്ക് മുറിച്ചു.

ചടങ്ങില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍, ഐസിആര്‍എഫ് അസിസ്റന്റ് സെക്രട്ടറി അജയകൃഷ്ണന്‍, ലാല്‍ കെയേഴ്സ് രക്ഷാധികാരി ജ്യോതി മേനോന്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഇന്‍ഷ്വറന്‍സ് ഹെഡ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ലാല്‍കെയേഴ്സ് ബഹറിന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു, കിരീടം ഉണ്ണി, മനോജ്, പ്രജില്‍, ടിറ്റോ, സുബിന്‍, വിപിന്‍, അരുണ്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.