കുവൈത്ത് ഒഐസിസി നാഷണല്‍ കമ്മിറ്റി റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Wednesday, January 27, 2016 8:36 AM IST
കുവൈത്ത്: കുവൈത്ത് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനം ആചരിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് ദേശീയപതാക ഉയര്‍ത്തി.

ഒഐസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറിമാരായ ബി.എസ്.പിള്ള, വര്‍ഗീസ് ജോസഫ് മാരാമണ്‍, ട്രഷറര്‍ രാജീവ് നടുവിലേമുറി, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം മാലേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

അന്തരിച്ച മുന്‍ സ്പീക്കര്‍ എ.സി. ജോസിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ദു:ഖാചരണം നടക്കുന്നതിനാല്‍ മറ്റു ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍