അല്‍ ഹസ നവോദയ ബാലവേദി ശിശുദിനം ആഘോഷിച്ചു
Monday, November 16, 2015 8:24 AM IST
അല്‍ ഹസ (ദമാം): നവോദയ അല്‍ ഹസ ബാലവേദിയുടെ നേതൃത്വത്തില്‍ ശി ശുദിനം ആഘോഷിച്ചു.

അല്‍ ഹസ കുടുംബവേദി ഓഫീസില്‍ ചേര്‍ന്ന ആഘോഷപരിപാടിയില്‍ നവോദയ കേന്ദ്രകമ്മിറ്റി അംഗം സലിം മണാട്ട് ശിശുദിന സന്ദേശം നല്‍കി. പ്രസിഡന്റ് സുമയ്യ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിധിന്‍ ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്നു ബാലവേദി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ വിജ്ഞാന വിനോദ പരിപാടികള്‍ അരങ്ങേറി. ഏരിയ സെക്രട്ടറി ജോസ് മനാടന്‍, കുടുംബവേദി സെക്രട്ടറി എന്‍.വി. മജീദ്, വനിതാവേദി കണ്‍വീനര്‍ വിജി അനില്‍, ഷാജി ഹസന്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി കോ ഓര്‍ഡിനേറ്റര്‍ പ്രിയ സുനില്‍, കണ്‍വീനര്‍ സുസ്മിത വേണു, ജോയിന്റ് കണ്‍വീനര്‍ രശ്മി അനില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം