അബുദാബി മാര്‍ത്തോമ യുവജനസഖ്യം സ്വാതന്ത്യ്രദിന റാലിയും ഓണാഘോഷവും സംഘടിപ്പിച്ചു
Monday, August 24, 2015 6:41 AM IST
അബുദാബി: അബുദാബി മാര്‍ത്തോമ യുവജനസഖ്യം 69-ാമത് സ്വാന്ത്യ്രദിനത്തോടനുബന്ധിച്ച് ഓഗസ്റ് 21നു (വെള്ളി) ഉച്ചകഴിഞ്ഞ് 3.30നു സ്വാതന്ത്യ്രദിന റാലി സംഘടിപ്പിച്ചു.

ദേശഭക്തി ഉണര്‍ത്തുന്ന വിവിധങ്ങളായ ഫ്ളോട്ടുകളും കലാപരിപാടികളും ആഘോഷ പരിപാടികളുടെ മാറ്റു കൂട്ടി. ഇടവകയിലെ എല്ലാ പ്രയര്‍ ഗ്രൂപ്പുകളും സംഘടനകളും അണിചേര്‍ന്നു. ഇതോടനുബന്ധിച്ച് 2015ലെ ഓണാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇടവകയിലെ 15ഓളം ടീമുകളെ അണിനിരത്തിക്കൊണ്ട് വടംവലി മത്സരങ്ങളും നടക്കും. വിപുലമായ ഓണാഘോഷവും ഓണസദ്യയും ഓഗസ്റ് 29നു (ശനി) ഉച്ചയ്ക്ക് 121നു മുസഫ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകവികാരിയും സഖ്യം പ്രസിഡന്റുമായ റവ. പ്രകാശ് ഏബ്രഹാം, അസിസ്റന്റെ വികാരി റവ. ഐസക് മാത്തന്‍, സെക്രട്ടറി സുജിത് മാത്യു വര്‍ഗീസ്, കണ്‍വീനര്‍ ഷിജിന്‍ പാപ്പച്ചന്‍, അജു ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള