കേരള സംഗീത നാടക അക്കാദമി കുവൈത്ത് ചാപ്റ്റര്‍ കലാകാരന്മാരെ ആദരിക്കുന്നു
Saturday, August 22, 2015 8:06 AM IST
കുവൈത്ത്: കേരള സംഗീത നാടക അക്കാദമി കുവൈത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന നാടകമത്സരത്തില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച കലാകാരന്മാരെ ആദരിക്കുന്നു.

സെപ്റ്റംബര്‍ മൂന്നിനു (വ്യാഴം) 6.30നു സാല്‍മിയ ഇന്ത്യന്‍ സ്കൂള്‍ സീനിയറില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ കേരളത്തിന്റെ തനതു കലാരൂപങ്ങളും അരങ്ങേറും. കുവൈറ്റിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 66407670, 65130762, 66547955.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍