കുവൈറ്റ്: ഒഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചന് ഒഐസിസി കുവൈറ്റ് യാത്രയയപ്പു യോഗം സംഘടിപ്പിച്ചു. സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ എം.എ. ഹിലാല്‍, സാം പൈനമ്മൂട്, ഹിക്മത്ത്, സജീവ് പീറ്റര്‍, ലിസി കുര്യാക്കോസ്, ഹമീദ് കേളോത്ത്, വര്‍ഗീസ് ജോസഫ് മരാമണ്‍, രാജീവ് നടുവിലേമുറി, റിഷി ജേക്കബ്, എ.എം.ഹസന്, എബി വരിക്കാട്, ചാക്കോ ജോര്ജു കുട്ടി, റാഫീയ ബീബി അനസ്, കൊച്ചാപള്ളി വിജയഭാനു, അബ്ദുള്‍ ഫത്താഹ് തൈയില്‍, സലാം വളാഞ്ചേരി, അസീസ് തിക്കോടി, അനില്‍ തൈയില്‍, എം.എസ് നായര്‍ എന്നിവര്‍ സംസാരിച്ചു.
ഒഐസിസി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂര്‍ നന്ദിയും പറഞ്ഞു കുവൈറ്റ് ഒഐസിസിയുടെ ഉപഹാരം ജോസഫ് തങ്കച്ചനു സമര്‍പ്പിച്ചു. പ്രവാസ ജീവിതത്തെ കുറിച്ചുള്ള കവിത കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് കൊല്ലം അവതരിപ്പിച്ചു. ജോസഫ് തങ്കച്ചന് മറുപടി പ്രസംഗം നടത്തി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍