സൌദി ഓഹരി വിപണി വിദേശ നിക്ഷേപകര്‍ക്കു തുറന്നുകൊടുത്തു
Monday, June 15, 2015 8:17 AM IST
ദമാം: സൌദി ഷെയര്‍ മാര്‍ക്കറ്റില്‍ ജൂണ്‍ 15 (തിങ്കള്‍) മുതല്‍ നേരിട്ട് വിദേശ നിക്ഷേപം നടത്താന്‍ അവസരം ഒരുങ്ങിയതായി സൌദി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അഥോറിട്ടി അറിയിച്ചു.

സൌദി ഓഹരി വിപണിയില്‍ ലിസ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിദേശ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനു സൌദി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റിക്കു നേരത്തേ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

യോഗ്യരായ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ക്രമീകരിക്കുന്ന കരടു നിയമം കഴിഞ്ഞ ഓഗസ്റില്‍ സൌദി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റി പ്രസിദ്ധീകരിച്ചിരുന്നു.

സൌദി ഓഹരി വിപണിക്കു പുത്തനുണര്‍വു നല്‍കാനും ദേശിയ സമ്പത്ത് വ്യവസ്ഥയ്ക്കു കരുത്തുപകരാനും രാജ്യത്തേക്കു വലിയ തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം