മനാമയില്‍ കടമേരി റഹ്മാനിയ അറബിക് കോളജ് ബഹറിന്‍ കമ്മിറ്റി ജനറല്‍ ബോഡി 31ന്
Friday, March 27, 2015 7:05 AM IST
മനാമ: ഉത്തരകേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ ബഹറിന്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം മാര്‍ച്ച് 31}ു രാത്രി ഒമ്പതി}ു മനാമയിലെ സമസ്ത മദ്രസ ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ജനറല്‍ ബോഡിയോടനുബന്ധിച്ചു നടക്കുന്ന യോഗത്തില്‍ കടമേരി റഹ്മാനിയ അറബിക് കോളജിലും സഹസ്ഥാപനങ്ങളിലും പഠനം നടത്തിയവരും സ്ഥാപന ഭാരവാഹികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നു കോളജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജിയും റഹ്മാനീസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖാസിം റഹ്മാനി പടിഞ്ഞാറത്തറയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 00973 34007356, 39542430.