ബഹറിനില്‍ അത്തിപ്പറ്റ സംയുക്ത മഹല്ല് സംഗമം മാര്‍ച്ച് 13 ന്
Friday, March 13, 2015 6:16 AM IST
മനാമ: അത്തിപ്പറ്റയിലും പരിസര മഹല്ലുകളിലുമുള്ള ബഹറിനിലെ വിശ്വാസികളുടെ ഒരു സംയുക്ത സംഗമം മാര്‍ച്ച് 13നു(വെള്ളി) വൈകുന്നേരം 4.30 ന് മനാമയിലെ സമസ്ത മദ്രസ ഹാളില്‍ നടക്കുമെന്ന് അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍ അറിയിച്ചു.

ഷൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രസ്തുത യോഗത്തില്‍ അത്തിപ്പറ്റ, വെങ്ങാട്, മൂര്‍ക്കനാട്, കുളമംഗലം, വളാഞ്ചേരി, വെങ്ങല്ലൂര്‍, കുറ്റിപ്പുറം, ഇരിമ്പിയം, വലിയകുന്ന് തുടങ്ങിയ മഹല്ല്നിവാസികള്‍ നിര്‍ബന്ധമായും സംബന്ധിക്കണണം.

വിശദവിവരങ്ങള്‍ക്ക്: 33906475.