എസ്കെഎസ്എസ്എഫ് ഗ്രാന്‍ഡ് ഫിനാലെ പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
Monday, February 16, 2015 8:12 AM IST
റിയാദ്: ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ്കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചാരണാര്‍ഥം റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ സമ്മേളനം സംഘടിപ്പിച്ചു.

'നീതിബോധത്തിന്റെ ജാഗ്രത' എന്ന പ്രമേയത്തില്‍ അബൂബക്കര്‍ ഫൈസി മലയമ്മ പ്രഭാഷണം നടത്തി. ഹനീഫ മൂര്‍ക്കനാടിന്റെ അധ്യക്ഷതയില്‍ മുസ്തഫ ബാഖവി പെരുമുഖം ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ.പി. അഷ്റഫ്, ഇബാദ് സംസ്ഥാന കണ്‍വീനര്‍ അബ്ദുള്‍ ഗഫൂര്‍ കൊടുവള്ളി, ബഷീര്‍ താമരശേരി, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, സമദ് പെരുമുഖം, കരീം പയോണ, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, മുസ്തഫ നരിക്കുനി, തേനുങ്ങല്‍ അഹമ്മദ് കുട്ടി, ഉമര്‍ മീഞ്ചന്ത എന്നിവര്‍ പ്രസംഗിച്ചു. ശമീര്‍ പുത്തൂര്‍ സ്വാഗതവും ജുനൈദ് മാവൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍