അബ്ദുറഹ്മാന്‍ സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Wednesday, November 26, 2014 7:41 AM IST
ജിദ്ദ: മഹാവി ഒഐസിസി സംഘടിപ്പിച്ച മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 69-ാമത് ചരമവാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

വിശ്വസിക്കുന്ന മതത്തില്‍ അടിയുറച്ചുകൊണ്ട് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് ഒരു മുസ് ലിമിനു എങ്ങനെ ജീവിക്കാനാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് വ്യക്തമാക്കിത്തന്ന ധീരദേശാഭിമാനിയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

മുസ് ലിങ്ങള്‍ക്ക് ദേശീയതയുണര്‍ത്താന്‍ സിനിമകളെടുത്ത് നടക്കുന്ന നമോമേജര്‍മാര്‍ മുഹമ്മദ് അബ്ദുറഹ് മാന്‍ സാഹിബിന്റെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. സാഹിബിന്റെ നിശ്ചയ ദാര്‍ഡ്യവും സംഘാടക മികവും ഓരോ തലമുറയ്ക്കും ഒരു പാഠപുസ്തകമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

വി.പി രവീന്ദ്രന്‍ കാവില്‍ യോഗം ഉദ്ഘാടനം ചെയ്തു. യു.എം ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. ഉമര്‍കോയ ചാലില്‍ മുഖ്യ പ്രഭാഷണം നടത്തി. കരിം കോട്ടുവാല, മുഹമ്മദ് തോന്നിക്കര, എം.കെ.എം കോയ എന്നിവര്‍ പ്രസംഗിച്ചു. അജയ് പാറയില്‍ സ്വാഗതവും ഷിഹാബ് കോര്‍മത്ത് നന്ദിയും പറഞ്ഞു.