കെഎംസിസി ഡേറ്റാ ബാങ്ക് ക്യാമ്പ് സംഘടിപ്പിച്ചു
Monday, November 24, 2014 5:40 AM IST
റിയാദ്: കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡേറ്റാ ബാങ്ക് ക്യാമ്പ് ശ്രദ്ധേയമായി. ബേപ്പൂര്‍ മണ്ഡലം കെഎംസിസി ഗ്ളോബല്‍ കമ്മിറ്റി പ്രഖ്യാപിച്ച ഡാറ്റാ ബാങ്ക് കാമ്പയിന്റെ ഭാഗമായി നടന്ന ക്യാമ്പ് സൌദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുറഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് വോട്ടര്‍ലിസ്റില്‍ പേരില്ലാത്ത മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ വഴി പട്ടികയില്‍ ചേര്‍ക്കുകയും മറ്റുള്ളവര്‍ക്ക് ഇതു സംബന്ധമായ പരിശീലനം നല്‍കുകയും ചെയ്തു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച ഡേറ്റാ രജിസ്ട്രേഷനില്‍ ഇരുന്നൂറോളം പേര്‍ അംഗങ്ങളായി.

ഷിഫാ അല്‍ജസീറാ പുരസ്ക്കാരം നേടിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ കുട്ടി തെന്നലയെ ആദരിച്ചു. കമ്മിറ്റിയുടെ ഉപഹാരം നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹമ്മദ് തെന്നലക്ക് കൈമാറി.  സൌദി കെ.എം.സി.സി സെക}രിറ്റി സ്കീമിന്റെ ഉദ്ഘാടനം അബ്ദുല്‍ അസീസ് ഫറോക്കിനെ അംഗമാക്കി കൊണ്ട് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിന് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് നാഷണല്‍ കമ്മിറ്റി മുന്‍ ട്രഷറര്‍ കെ.കെ കോയാമു ഹാജി അഷ്റഫ് കോടമ്പുഴക്ക് കൈമാറി.  ചന്ദ്രിക കാമ്പയിന്‍ സമദ് പെരുമുഖത്തെ വരിക്കാരനാക്കി ചന്ദ്രിക ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഹമീദ് വാണിമേലും നോര്‍ക്ക ഐ.ഡി കാര്‍ഡിന്റെ രജിസ്ട്രേഷന്‍ ഷഹീര്‍ കല്ലമ്പാറക്ക് നല്‍കി നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാടും ഫെബ്രുവരിയില്‍ നടക്കുന്ന ബേപ്പൂര്‍ ഫെസ്റ് സീസണ്‍ 2 ന്റെ കൂപ്പണ്‍ വിതരണം റാഫി ബേപ്പൂരിന് നല്‍കി മീഡിയ ഫോറം ചീഫ് കോ ഓര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂരും ഉദ്ഘാടനം ചെയ്തു. നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്മായില്‍ പന്നൂരിന് യാത്രയപ്പ് നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ ഇസ്മായിലിനെ ഷാളണിയിച്ചു. ബഷീര്‍ താമരശ്ശേരി, ഉബൈദ് എടവണ്ണ, കബീര്‍ അമ്പലത്ത്, അഡ്വ.ഷംസുദ്ദീന്‍, ഡോ.ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ പയ്യാനക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് ഡാറ്റാ ക്യാമ്പിനെ കുറിച്ചു വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞോയി കോടമ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍