റിയാദില്‍ ഡാറ്റാ ബാങ്ക് കാമ്പയിന് തുടക്കമായി
Monday, November 10, 2014 8:12 AM IST
റിയാദ്: ബേപ്പൂര്‍ മണ്ഡലം കെഎംസിസി ഗ്ളോബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം റിയാദില്‍ ഡാറ്റാ ബാങ്ക് കാമ്പയിന് തുടക്കമായി. 

വിദേശത്തുള്ള ബേപ്പൂര്‍ മണ്ഡലക്കാരായ പ്രവാസികളുടെ വിവര ശേഖരണമാണ് ഗ്ളോബല്‍ കമ്മിറ്റിയുടെ കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. പ്രവാസി വോട്ടവകാശമടക്കമുള്ള കാര്യങ്ങള്‍ക്ക് ഡാറ്റാ ബാങ്ക് പ്രയോജനപ്പെടുത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

റിയാദില്‍ മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഫൈസല്‍ കല്ലമ്പാറയില്‍ നിന്നും അപേക്ഷ ഫോറം സ്വീകരിച്ചു ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഫറോക്ക് അധ്യക്ഷത വഹിച്ചു. 

ചന്ദ്രിക കാമ്പയിന്‍ വിജയിപ്പിക്കുന്നതിന് പദ്ധതികള്‍ക്ക് രൂപം നല്‍കി. ബൈത്തുറഹ്മ പദ്ധതി യോഗം വിലയിരുത്തി. ഷിഫാ അല്‍ജസീറ പോളിക്ളിനിക്കുമായി സഹകരിച്ച് പ്രവര്‍ത്തകര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അബ്ദുസമദ് പെന്മുഖം, വി.സെയ്തലവി, മുഹമ്മദ് ശഹീര്‍, ജൈസല്‍, മുഹമ്മദ് റഫീഖ്, ഷഹീര്‍ ഖാന്‍, പി.ഹസന്‍, സി. മൊയ്തിന്‍, വി. അബ്ദുള്‍ലത്തീഫ്, എം. അബ്ദുള്‍ ജലീല്‍, ഹാഷിം, മുഹമ്മദ് അഷ്റഫ്, ജാസിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൈതാലി മണ്ണൂര്‍ സ്വാഗതവും മുഹമ്മദ് റാഫി ബേപ്പൂര്‍ നന്ദിയും പറഞ്ഞു. 

വിശദ വിവരങ്ങള്‍ക്ക് 0563519096, 0502295879, 0503670536.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍