കിയോസ് ഫെസ്റ് 2014 സംഘടിപ്പിച്ചു
Thursday, October 30, 2014 8:01 AM IST
റിയാദ്: കണ്ണൂര്‍ ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ കണ്ണൂര്‍ പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച 'കിയോസ് ഫെസ്റ് 2014' വൈവിധ്യമാര്‍ന്ന പരിപാടികളോടെ അല്‍ വാഹ ഓഡിറ്റോറിയത്തില്‍ നടന്നു.

നാലു വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തക്കുന്ന സംഘടനയുടെ കൊച്ചു കലാകാരന്‍മാരും കലാകാരികളും ഷമ്ന സൂരജിന്റേയും മുംതാസ് നസീറിന്റേയും മേല്‍നോട്ടത്തില്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ, ഒപ്പന, മധു പയ്യന്നൂര്‍ അവതരിപ്പിച്ച അമ്മ കണ്ണൂര്‍ ഡോക്കുമെന്ററി, പ്രമുഖ ഗായകന്‍ നസീര്‍ മിന്നലെയുടെ ഗാനമേള, നൃത്തം എന്നിവ കൊണ്ട് ആഘോഷപരിപാടികള്‍ വര്‍ണാഭമായി.

കിയോസ് ചെയര്‍മാന്‍ സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മുഖ്യരക്ഷാധികാരി ടി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്രതാരം ലാലു അലക്സ്, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബാസ്, നാടക സംവിധായകനും തിരക്കഥാകൃത്തുമായ ജയന്‍ തിരുമന, അഡ്വ. എല്‍.കെ അജിത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.വി അബ്ദുറഹ്മാന്‍ സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു.

ക്ളിക്കോണ്‍ നാസര്‍ അബൂബക്കര്‍ കിയോസിന്റെ പുതുതായി ആരംഭിച്ച സ്പോര്‍ട്സ് വിംഗിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ ഹാഷിം നീര്‍വേലി, വൈസ് ചെയര്‍മാന്‍ അറ്റ്ലസ് മൊയ്തു, നസീര്‍ പള്ളിവളപ്പില്‍, വീരമണി, പൂക്കോയതങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിയോസ് ജീവകാരുണ്യ ഫണ്ട് വി.കെ ഹംസ അബാസ് ട്രഷറര്‍ ടി.എ ഷാക്കിറില്‍ നിന്നും ഏറ്റുവാങ്ങി. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദലി കൂടാളി സ്വാഗതവും ജയദേവന്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍