മലയാളി ഹാജിമാര്‍ നാളെയോടെ മക്കയോട് വിടചൊല്ലും
Saturday, October 25, 2014 7:48 AM IST
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനെത്തിയ കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ ഞായറാഴ്ച മക്കയോട് വിടചൊല്ലും. മക്കയില്‍ ശേഷിക്കുന്ന ഹാജിമാര്‍ ഇന്നും നാളെയുമായി മദീനയില്‍ എത്തിച്ചേരും. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള മലയാളി തീര്‍ഥാടകരുടെ യാത്ര വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ മക്കയില്‍ നിന്നുള്ള മടക്കം പൂര്‍ത്തിയാക്കാന്‍ കഴിയുമൊണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം, മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം പുരോഗമിക്കുകയാണ്. ഈ മാസം 20നാണ് കേരള ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. കേരള ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ ശേഷമാണ് പ്രവാചക നഗരിയില്‍ എത്തുന്നത് എതിനാല്‍ മദീന വിമാനത്താവളത്തില്‍ നിന്നാണ് മടക്കയാത്ര. നവംബര്‍ മൂന്നിന് കേരള ഹാജിമാരുടെ മടക്കയാത്ര പൂര്‍ണനാവും. ഇന്ത്യന്‍ ഹാജിമാരുടെ അവസാന വിമാനം നവംബര്‍ എട്ടിനാണ്.

മക്കയെ അപേക്ഷിച്ച് മെച്ചപ്പെട്ട കെട്ടിടമാണ് ഹാജിമാര്‍ക്ക് മദീനയില്‍ ലഭ്യമായിട്ടുള്ളത്. ഇവിടുത്തെ സൌകര്യങ്ങളില്‍ ഇന്ത്യന്‍ ഹാജിമാര്‍ സംതൃപ്തരാണ്. ഹാജിമാര്‍ക്ക് താമസ സ്ഥലത്തുതന്നെ ഭക്ഷണം ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ഹജ്ജ് മിഷനാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ ഭക്ഷണമാണ് ഹാജിമാര്‍ക്ക് നല്‍കുത്. മദീനയിലെ കാലാവസ്ഥയും ഹാജിമാര്‍ക്ക് അനുകൂലമാണ്.

മദീനയില്‍ ഈ വര്‍ഷം ഹാജിമാര്‍ക്ക് 17 ലക്ഷം സൌജന്യ ഭക്ഷണപ്പൊതികളാണ് സൌദി അധികൃതരുടെ ഗിഫ്റ്റ് പ്രോജക്ടിന്റെ ഭാഗമായി വിതരണം നടത്തിയത്. സാമൂഹിക സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹാജിമാര്‍ക്ക് സൌജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. ഗിഫ്റ്റ് പ്രോജക്ടിന്റെ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ കിംഗ് ഫഹദ്, അന്‍സാര്‍ എന്നീ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കുന്നുണ്െടന്നും പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫായിസ് അല്‍ അഹ്മദി അറിയിച്ചു.

മദീനയില്‍ നിന്ന് മടങ്ങുന്ന ഹാജിമാര്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്‍ രാജാവിന്റെ സമ്മാനമായി വിശുദ്ധ ഖുര്‍ആന്‍ പതിപ്പുകള്‍ ന.കുുണ്ട്. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തില്‍ വച്ചാണ് ഖുര്‍ആന്‍ സമ്മാനിക്കുന്നത്. ഇതോടൊപ്പം മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളും സൌജന്യമായി നല്‍കുന്നുണ്ട്.

ഹിജ്റ വര്‍ഷം 1405 മുതലാണ് ഖുര്‍ആന്‍ വിതരണം ആരംഭിച്ചത്. ഇതുവരെ 29 ദശലക്ഷം ഖുര്‍ആന്‍ പ്രതികളും 50 ലക്ഷം ഖുര്‍ആന്‍ തര്‍ജമകളും വിവിധ ഭാഗങ്ങളായി തിരിച്ച നാല് ലക്ഷം പ്രതികളും മൂന്ന് ലക്ഷം ഖുര്‍ആന്‍ സിഡികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍