'ഭക്ഷ്യസുരക്ഷക്കായി സൌദി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം'
Friday, October 17, 2014 6:40 AM IST
ദമാം: സൌദികളുടെ പ്രധാന ആഹാരമായ ബസ്മതി അരിക്ക് സൌദി അധികവും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഇന്ത്യയില്‍നിന്നും ഇറാന്‍ അരി വാങ്ങുന്നത് സൌദിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ത്യയില്‍നിന്നും ഉത്പാദിപ്പിക്കുന്ന അരിയുടെ 50 ശതമാനവും ഇപ്പോള്‍ സൌദിയും ഇറാനുമാണ് വാങ്ങുന്നത്.

ഇന്ത്യയില്‍ അരിവിലയുടെ കാര്യത്തില്‍ ഗവണ്‍മെന്റിന് ഒരു നിയന്ത്രണവുമില്ലെന്നും കച്ചവടക്കാര്‍ തോന്നിയ രീതിയിലാണ് വില ഈടാക്കുന്നതെന്നും കിംഗ് സൌദ് യൂണിവേഴ്സിറ്റി ഭക്ഷ്യ സുരക്ഷാ സമിതി തലവന്‍ ഡോ. ഖാലിദ് അല്‍ റുവൈസ് പറഞ്ഞു.

ഭക്ഷ്യ സുരക്ഷക്കായി സൌദി കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. ചുരുങ്ങിയത് ആറുമാസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെങ്കിലും ശേഖരിക്കണം.

സ്വദേശികളെ പോലെ തന്നെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നതും ഇതോടൊപ്പം ഹജ്ജ് ഉംറ വീസകളില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്നതും പരിഗണിച്ച് കൃത്യമായ ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് ഭക്ഷ്യ ശേഖരം നടത്തണമെന്നും അല്‍ റുവൈസ് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: കുറിച്ചിമുട്ടം