ജിദ്ദയില്‍ നിര്യാതയായി
Thursday, September 25, 2014 6:00 AM IST
ജിദ്ദ: താമരശേരി കുടുക്കില്‍ ഉമ്മാരം പരേതനായ തരൂര്‍ മുഹമ്മദാജിയുടെ ഭാര്യ സാറ (59) ജിദ്ദയില്‍ നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം.

നാലു മാസം മുമ്പ് വിസിറ്റിംഗ് വീസയിലെത്തിയ സാറ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. മക്കളായ നൌഫല്‍, ഹാരിസ്, സാബിറ എന്നിവര്‍ ജിദ്ദയിലാണുള്ളത്. അബ്ദുള്‍ ഖാദര്‍, സല്‍മ, ഹാജറ എന്നിവര്‍ മരുമക്കളാണ്.

സാറയുടെ ഭര്‍ത്താവ് 35 വര്‍ഷം മുമ്പ് ജിദ്ദയിലുണ്ടായ റോഡപകടത്തിലാണ് മരിച്ചത്. മയ്യിത്ത് നാട്ടില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍