ജിദ്ദയില്‍ വമ്പിച്ച ഓഫറുകളുമായി ഇലക്ട്ര മെഗാ സെയില്‍ സെപ്റ്റംബര്‍ 25 മുതല്‍
Wednesday, September 24, 2014 6:17 AM IST
ജിദ്ദ: പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഇലക്ടയുടെയും കുക്ക് വെയര്‍ ഉത്പന്നരംഗത്തെ അതികായകരായ അരിസ്റോയുടെയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം.

ഇലക്ട അരിസ്റോ മെഗാക്ളിയറന്‍സ് സെയിലും പ്രദര്‍ശനവും സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ ജിദ്ദ ഷറഫിയയില്‍ ബദര്‍ തമാം പോളിക്ളിനിക്കിന് പിന്‍വശത്തുള്ള ന്യൂഷറഫിയ ഹോട്ടലില്‍ നടക്കും.

ഘഋഉ, ഘഇഉ, മിക്സി, ഒവനുകള്‍, മൈക്രോവേവ്, അയണ്‍ ബോക്സ്, ടോര്‍ച്ച്, ലാന്റേണ്‍സ് തുടങ്ങി ഇലക്ടയുടെ ഇലക്ട്രിക് ഉപകരണശ്രേണിയും അരിസ്റോയുടെ കുക്ക് വെയര്‍ ഉത്പന്നങ്ങളായ ഫ്രെെപാന്‍, ഫ്ളാസ്കുകള്‍, ഡിന്നര്‍ സെറ്റുകള്‍, പ്ളാസ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇവിടെ 70 ശതമാനം വരെ ഡിസ്കൌണ്ടില്‍ ലഭ്യമാവും.

നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഇലക്ട ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

25 ന് (വ്യാഴം) രാവിലെ 10.30 മുതല്‍ രാത്രി 11 വരെയും 26 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 11 വരെയും ശനി രാവിലെ 10.30 മുതല്‍ രാത്രി 11 വരെയുമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആദ്യതവണ നടത്തിയ മെഗാ സെയിലിനു വന്‍ പ്രതികരണ മാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചിരുന്നത്. ഉപഭോക്താക്കളുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് വീണ്ടും മെഗാ സെയില്‍ നടത്താന്‍ ഇലക്ട മാനേജ്മെന്റിന് പ്രേരണയായത്. ഗുണനിലവാരവും വില്‍പ്പനാനന്തര സേവനവും ഒത്തിണങ്ങുന്ന ഇലക്ട ഗള്‍ഫ് വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇലക്ട അരിസ്റോ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണികളും അതിനു പുറമേ ഇലക്ടയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികമായ ഉപഹാരമായ പ്ളാറ്റിനം സീരീസ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും പ്രസ്തുത ദിവസങ്ങളില്‍ ഉണ്ടായിരിക്കും. ഇലക്ട-അരിസ്റോ ഉത്പന്നങ്ങളുടെ ഉത്പന്നങ്ങള്‍ വിവിധ ഔട്ട്ലെറ്റുകളിലും ഗള്‍ഫിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0126084911.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍