ഭീകരര്‍ വിദേശികളുടെ ഇഖാമകളില്‍മേല്‍ സിംകാര്‍ഡുകള്‍ കരസ്ഥമാക്കുന്നുവെന്ന്
Thursday, September 11, 2014 7:58 AM IST
റിയാദ്: സൌദിയിലും ഇതര രാജ്യങ്ങളിലും ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടവര്‍ വിദേശികളുടെ പേരില്‍ മൊബൈല്‍ സിംകാര്‍ഡുകള്‍ സ്വന്തമാക്കുന്നതായി കണ്െടത്തി പ്രീപേയ്ഡ് മൊബൈല്‍ കാര്‍ഡുകളും ഇന്റര്‍നൈറ്റ് കാര്‍ഡുകളും വന്‍തോതില്‍ ഇത്തരത്തില്‍ ഭീകരര്‍ സ്വന്തമാക്കിയതായി കണ്െടത്തി.

പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് അഞ്ജാതരുടെ പേരുകളില്‍ സിമ്മുകളെടുക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് സൌദിയില്‍നിന്നു എക്സിറ്റില്‍ പോയവരുടെ പേരിലും നാടുകടത്തിയവരുടെ പേരിലുമാണ് സിം കാര്‍ഡുകള്‍ ഇഷ്യു ചെയ്തതെന്ന് അന്വേഷണ സംഘം കണ്െടത്തി. വലിയ വില നല്‍കിയാണ് ഇത്തരത്തില്‍ അഞ്ജാതരുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ ഭീകരര്‍ നേടുന്നതെന്നും കണ്െടത്തിയിട്ടുണ്ട്.

എങ്ങനെയാണ് വന്‍തോതില്‍ അഞ്ജാതരുടെ പേരില്‍ മൊബൈല്‍ കണക് ഷനുകള്‍ നേടിയതെന്ന് സൌദി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. സൌദിയിലെ പല മേഖലകളിലും വന്‍തോതില്‍ അഞ്ജാതരുടെ പേരിലുള്ള സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നതിന്റെ പിന്നില്‍ ചില റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. സൌദിയിലെ ഉപഭോക്താക്കള്‍ അവരുടെ സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സൌദി ആഭ്യന്തര മന്ത്രാലയം സൌദി ടെലികോം അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നത് കണ്െടത്തുന്നതിന് സൌദി ആഭ്യന്തര മന്ത്രാലയം മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തുന്നത് കണ്െടത്തുന്നതിന് സൌദി ആഭ്യന്തര മന്ത്രാലയം മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ സൌദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 84 പേരെ പിടികൂടിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാഖിലെ ഐഎസ് സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായവര്‍. ഇറാഖിലെ ഭീകരര്‍ സൌദിയെ ലക്ഷ്യമാക്കുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയം അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം