ലാല്‍ കെയെഴ്സ് ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും
Saturday, July 19, 2014 8:40 AM IST
മനാമ: ആഗോളതലത്തില്‍ പരന്നു കിടക്കുന്ന മോഹന്‍ലാല്‍ ഫാന്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു രൂപീകൃതമായ ലാല്‍ കെയെഴ്സ് എന്ന സംഘടനയുടെ ബഹ്റിന്‍ ഘടകത്തിന്റെ ഉദ്ഘാടനവും ഇഫ്താര്‍ വിരുന്നും ലാളിത്യം കൊണ്ടും സാധാരണക്കാരായ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായി.

സൌത്ത് പാര്‍ക്ക് റസ്ററന്റില്‍ നടന്ന ചടങ്ങില്‍ ലാല്‍ കേയെഴ്സിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ജ്യോതി മേനോനും പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആയ ജയിംസ് കൂടലും ചേര്‍ന്ന് നിര്‍വഹിച്ചു. ലാല്‍ കെയെഴ്സ് ബഹ്റിന്‍ ഘടകം പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൈസല്‍ എഫ്.എം സ്വാഗതവും റംസാന്‍ സന്ദേശവും നല്‍കി. അനില്‍ യു.കെ, അജി ഭാസി, സത്യന്‍ പേരാമ്പ്ര എന്നിവര്‍ ആശംസകളും വൈസ് പ്രസിഡന്റ് പ്രജില്‍ നന്ദിയും പറഞ്ഞു.

തുടന്നു സദസില്‍ മോഹന്‍ലാല്‍ റെക്കോര്‍ഡ് ചെയ്തു അയച്ചുതന്ന സന്ദേശത്തില്‍ ലാല്‍ കേയെഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബഹ്റിനിലെ എല്ലാവര്‍ക്കും റമദാന്‍ ആശംസകളും അദ്ദേഹം നേര്‍ന്നു.

'തന്റെ മരണ സമയത്ത് പത്തിലധികം രാജ്യങ്ങള്‍ അധീനധയില്‍ ഉണ്ടായിട്ടും സ്വന്തം വസ്ത്രം കീറിതുന്നിയതും സ്വന്തം സമ്പാദ്യം ആയി കീശയില്‍ രണ്ടു ദിനാറും മാത്രം ഉണ്ടായിരുന്ന, ലോകത്തിനു ലാളിത്യവും കാരുണ്യവും കാണിച്ചു കൊടുത്ത പ്രവാചകന്റെ പരിശുദ്ധ ഖുര്‍ആന്‍ അവതരണ മാസവര്‍ഷികം നോമ്പ് തുറ എന്ന പേരില്‍ മാമാങ്കവും, മത്സരവും ആകുന്നതു പരിഹാസ്യവും വേദനാജനകവും ആയിപ്പോകുന്നില്ലേ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് എഫ്.എം ഫൈസല്‍ നല്‍കിയ റംസാന്‍ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി.

റിജിന്‍ സര്‍കാര്‍, ടിറ്റോ, പ്രമോദ് എടപ്പാള്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജഗദ് കൃഷ്ണകുമാര്‍