ഡബ്ല്യുഎംഎഫ് കുവൈറ്റ് ചാപ്റ്റർ കുടുംബ സംഗമവും സംവാദവും സംഘടിപ്പിച്ചു
Tuesday, February 20, 2018 12:33 AM IST
കുവൈത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഫ്) കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഡബ്ല്യുഎംഫ് ഗ്ലോബൽ രക്ഷാധികാരി ടി.പി. ശ്രീനിവാസൻ ഐഎഫ്എസിനു സ്വീകരണവും കുടുംബ സംഗമവും നടത്തി.

പ്രസിഡന്‍റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. മീഡിയ കോഓർഡിനേറ്റർ എസ്.എസ്. സുജിത്ത് സ്വാഗതം ആശംസിച്ചു. ലോക കേരളാസഭാ അംഗങ്ങളായ സാം പൈനുമൂട്, ഷറഫുദീൻ കണ്ണേത്ത്, ശ്രീംലാൽ മുരളി, ബാബു ഫ്രാൻസിസ് , തോമസ് മാത്യു കടവിൽ തുടങ്ങിയവരെ കുവൈറ്റിൽ ആദ്യമായി ഒരു വേദിയിൽ അണിനിരത്തി ന്ധപ്രവാസികൾ അഭിമുഖീകരിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നയതന്ത്ര വിദഗ്ധനായ ടി.പി. ശ്രീനിവാസനുമായി സംവാദം സംഘടിപ്പിച്ചു. മാധ്യമ, സംഘടനാ പ്രതിനിധികളായ ബി.എസ്. പിള്ള, അനിൽ പി. അലക്സ്, സക്കീർ പുത്തൻപാലം, കോഓർഡിനേറ്റർ എസ്.എസ്.സുനിൽ, പ്രോഗ്രാം കണ്‍വീനർ വർഗീസ് പോൾ, എക്സിക്യൂട്ടീവ് അംഗം നയാഫ് സിറാജ്, സെക്രട്ടറി രസ്ന രാജ് തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് ജയ്സണ്‍ കാളിയാനിൽ മോഡറേറ്റർ ആയിരുന്നു. ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിന്‍റെ സന്ദേശം എക്സിക്യൂട്ടീവ് അംഗം എൽദോസ് ജോയ് സദസിനു സമർപ്പിച്ചു. രഞ്ജിനി വിശ്വം അവതാരക ആയിരുന്നു. ഡോ. ലക്ഷ്മി മേരി ഉമ്മൻ, നിക്സൻ പി ജോർജ്, ഫ്രാൻസിസ് ലോറൻസ്, അനിൽ കുമാർ, ഷിജു മാഞ്ഞാലി, ജിഷ സുബിൻ, രാജശ്രീ പ്രേം തുടങ്ങിയവർ ടി.പി. ശ്രീനിവാസനിൽ നിന്നും മെംബെർഷിപ്പ് ഏറ്റുവാങ്ങി ഡബ്ല്യു എംഎഫ് കുവൈറ്റ് ചാപ്റ്ററിന്‍റെ മെംബർഷിപ്പ് കാന്പയിനിംഗിനു തുടക്കം കുറിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ