ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ധ്യ​സ്ഥ​ത​യ്ക്കും രാ​ജ്യം മു​ന്നി​ലു​ണ്ടാ​കും: കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി
Friday, September 22, 2017 9:33 AM IST
കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും മ​ധ്യ​സ്ഥ​ത​യ്ക്കും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നും രാ​ജ്യം എ​ന്നും മു​ന്നി​ലു​ണ്ടാ​കു​മെ​ന്ന് കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്. സ​മാ​ധാ​നം കാം​ക്ഷി​ക്കു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​ത്ത്. ഭീ​ക​ര​തെ​യും തീ​വ്ര​വാ​ദ​ത്തെ​യും ശ​ക്ത​മാ​യി ത​ന്നെ എ​തി​ർ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​ൻ ആ​സ്ഥാ​ന​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

മ്യാ·​റി​ലെ റോ​ഹിം​ഗ്യ​ൻ മു​സ്ലീ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കേ​ണ്ട മാ​ന്യ​മാ​യ ജീ​വി​ത​വും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മാ​ണ് ബ​ർ​മ്മ​ൻ ഭ​ര​ണ​കൂ​ട​വും ബു​ദ്ധി​സ്റ്റു​ക​ളും റോ​ഹി​ങ്ക്യ​ക​ൾ​ക്ക് ത​ട​യു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ ഈ ​നി​ല​യി​ലെ​ത്തി​യി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ചു.

പ​ല​സ്തീ​ന്‍റെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള യു​എ​ൻ പ്ര​മേ​യം ന​ട​പ്പാ​ക്കാ​ൻ ഇ​സ്ര​യേ​ലി​നു​മേ​ൽ യു​എ​ൻ ര​ക്ഷാ​സ​മി​തി​യും രാ​ജ്യാ​ന്ത​ര സ​മൂ​ഹ​വും സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. കി​ഴ​ക്ക​ൽ ജ​റു​സ​ലം ആ​സ്ഥാ​ന​മാ​യു​ള്ള പ​ല​സ്തീ​ൻ രാ​ജ്യ​ത്തി​ന് അം​ഗീ​കാ​ര​വും ന​ൽ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന ഇ​റാ​ഖി​ലെ ന​ഗ​ര​ങ്ങ​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന് കു​വൈ​ത്ത് ആ​തി​ഥ്യം വ​ഹി​ക്കു​മെ​ന്ന് ശൈ​ഖ് ജാ​ബി​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഏ​റ്റെ​ടു​ക്കു​ന്ന യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ലെ താ​ൽ​ക്കാ​ലി​ക അം​ഗ​ത്വം രാ​ജ്യ​ത്തി​ന് കി​ട്ടി​യ അം​ഗീ​കാ​ര​മാ​ണ് . ലോ​ക​ത്തി​ലെ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും രാ​ഷ്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​താ​ര്യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ര​ക്ഷാ​സ​മി​തി​യി​ൽ കു​വൈ​ത്ത് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍