തറവാടിന് പുതിയ നേതൃത്വം
Tuesday, February 28, 2017 7:02 AM IST
റിയാദ്: റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ തറവാടിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസഫ് കൈലാത്ത് കരണവരായും ജോയ് നടേശനെ കാര്യദർശിയായും കെ.സി. രാജേഷിനെ ട്രഷറർ ആയും ഷിജു മാധവനെ കലാകായികദർശി ആയും രാജേഷ് മാലിമേലിനെ പിആർഒആയും തെരഞ്ഞെടുത്തു. പുതിയ നിവഹകസമിതി മേയ് ഒന്നിനു സ്ഥാനമേൽക്കും.