സവ അനുശോചിച്ചു
Tuesday, February 28, 2017 6:50 AM IST
ദമാം: കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ച സംഭവത്തിൽ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ (സവ) പ്രവിശ്യ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

പൊന്നോമനകളെ നഷ്ടപ്പെട്ട കഴിയുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ സവയും പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു. കുട്ടികളോടുള്ള ആദരസൂചകമായി സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ പ്രവിശ്യയുടെ നേതൃത്വത്തിൽ ഈ ആഴ്ചയിൽ നടത്താൻ തീരുമാനിച്ചിരുന്ന മുഴവൻ പരിപാടികളും മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.